കൊയിലാണ്ടി: തോട്ടിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ കാവുംപട്ടം എം എൽ പി സ്കൂൾ ഗ്രൗണ്ടിന് പിറകിലുള്ള തോട്ടിലെ വെള്ളത്തിൽ ഇറങ്ങി കരയ്ക്കു കയറാൻ പറ്റാതിരുന്ന രണ്ടു വയസുള്ള പോത്തിനെയാണ് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 5മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി റോപ്പ് ഉപയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു.
എസ് എഫ് ആർ ഒ റഫീഖ് കാവിൽ, എഫ് ആർ ഒ മാരായ എം എസ് ഹരീഷ്, ജിനീഷ്കുമാർ, ഇ എം നിധിപ്രസാദ്, അഖിൽ, ഹോം ഗാർഡുമാരായ ടി പി ബാലൻ, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
Discussion about this post