വടകര: കിണറിൽ വീണ യുവതിക്ക് തുണയായി അഗ്നി രക്ഷാ സേന. ചെമ്മരത്തൂരിലാണ് വീടിനോട് ചേർന്ന കിണറ്റിലകപ്പെട്ട യുവതിക്ക് അഗ്നി രക്ഷാ സേന രക്ഷകരായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അസി: സ്റ്റേഷൻ ഓഫീസർ കെ സതീശന്റെ നേതൃത്വത്തിലുള്ള വടകര അഗ്നിരക്ഷസേന നാട്ടുകാരുടെ സഹായത്താൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.റെസ്ക്യു നെറ്റ് ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. തുടർന്ന്, പ്രഥമിക ശുശ്രൂഷ നൽകി, സേനയുടെ വാഹനത്തിൽ വടകര ആശുപത്രിയിൽ എത്തിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പുഷ്പരാജ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ ബൈജു, പ്രജിത്ത് നാരായണൻ, വി കെ ആദർശ്, കെ ഷാഗിൽ, എം ജാഹിർ, ഹോംഗാർഡ് സി ഹരിഹരൻ, സുരേഷ്. എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
Discussion about this post