തിരുവനന്തപുരം : നടനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി ഹരികുമാര്‍ അന്തരിച്ചു. നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി രാമന് പിള്ളയുടെ കൊച്ചുമകനുമാണ്. അടൂർ ഭാസിയെക്കുറിച്ച് അടൂർ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന് എന്നീ കൃതികൾ രചിച്ചു. സന്യാസിനി എന്ന ചലച്ചിത്രത്തിന് തിരക്കഥയൊരുക്കിയ ഹരികുമാർ നിരവധി ടെലി
വിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ശ്രീരേഖയാണ് ഭാര്യ. മകന്: ഹേമന്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ശാന്തി കവാടത്തില്‍.
Discussion about this post