പയ്യോളി: നഗരസഭയിൽ ഫയൽ അദാലത്ത് നടക്കും. ഏപ്രിൽ 23ന് ശനിയാഴ്ച നഗരസഭ ഓഫീസിൽ വെച്ചാണ് അദാലത്ത് നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു.
2022 ജനുവരി 31 വരെ ലഭിച്ച കെട്ടിട നിർമ്മാണ അപേക്ഷ ഉൾപ്പെടെ തീർപ്പാകാത്ത ഫയലുകളിൽ ആണ് അദാലത്ത് നടക്കുക. അദാലത്തിൽ പങ്കെടുക്കേണ്ടവർ 22 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പായി നഗരസഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസിലെ ടൗൺ പ്ലാനിംഗ് വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post