തളിപ്പറമ്പ്: വീട്ടിൽ ട്യൂഷനെത്തിയ പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അദ്ധ്യാപകന് ഏഴുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ പി വി സതീഷ് കുമാറി (60) നെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജി സി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.
2017 ഓഗസ്റ്റ് 20നായിരുന്നു സംഭവം നടന്നത്. സതീഷ് കുമാർ വീട്ടിൽ നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ വച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെ സതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദേഹത്ത് തടവുകയും ചെയ്തുവെന്നായിരുന്നു പരാതി. കേസിൽ അറസ്റ്റിലായ സതീഷ് കുമാറിനെ സ്കൂളിൽ നിന്ന് സസ്പെൻഡുചെയ്തിരുന്നു.
Discussion about this post