പയ്യോളി: ഇരിങ്ങൽ ഫ്രണ്ട്സ് ആട്സ് സ്പോട്സ് ക്ലബ്ബിന്റെ പതിനെട്ടാം വാർഷികാഘോഷം ഏപ്രിൽ – മെയ് മാസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കും. ഏപ്രിൽ1ന് വൈകീട്ട് മുൻ കേരള പോലീസ് ഫുട്ബോൾ താരം എം സിദ്ധാർത്ഥൻ സ്മാരക ട്രോഫിക്ക് വേണ്ടി ത്രീസ് ഫുട്ബോൾ ടൂർണമെന്റ് ഫ്രണ്ട്സ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.

14 ന് ഒന്നാം വിഷു നാളിൽ രാവിലെ 10 മണിക്ക് ചെണ്ടവാദ്യക്കളരി ആരംഭിക്കും. ഷാജി പണിക്കർ ക്ലാസ് നയിക്കും. 7 വയസ് മുതൽ 20 വയസ് വരെയുള്ളവർക്കാണ് പ്രവേശനമുണ്ടാവുക.

മെയ് 14 ന് വിവിധ കലാപരിപാടികൾ അരങ്ങേറും. നിരവധി നാടക പുരസ്കാരങ്ങൾ കരസ്ഥമാക്കിയ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന നാടകം പാട്ടുപാടുന്ന വെള്ളായി എന്ന നാടകം അരങ്ങേറും.

Discussion about this post