പയ്യോളി: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങൽ എഫ് എച്ച് സിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പയ്യോളി നഗരസഭ ആരോഗ്യ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് സ്റ്റാഫ്, ആശവർക്കർമാർ എന്നിവർക്കായി ക്വിസ് പ്രോഗ്രാം നടത്തി.
മെഡിക്കൽ ഓഫീസർ ഡോ. പി കെ ബൈജു അധ്യക്ഷത വഹിച്ചു.

എച്ച് ഐ കെ പി മിനി, പി എച്ച് എൻ ഫാത്തിമ സുഹറ പ്രസംഗിച്ചു.
ജെ എച്ച് ഐ മാരായ ടി കെ അശോകൻ, പി പി അബ്ദുള്ള, പി കെ സതീശൻ, എ ജനിബിയർലി,

ജെ പി എച്ച് എൻ എ സുഭദ്ര, സി സൗദ, ഇ കെ അനുശ്രീ, വി പി ശ്രീനിത, പി ലസിത, കെ എം ഹർഷിന, കെ അഷിത, ഹിമ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ആശ വർക്കർമാർ,
ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ പങ്കടുത്തു.

Discussion about this post