പയ്യോളി: നഗരസഭയിലെ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ ക്യൂ എ എസ്) അംഗീകാരം. 83% സ്കോർ നേടിയാണ് ഇരിങ്ങൽ എഫ് എച്ച് സി അംഗീകാരത്തിന് അർഹമായത്. സംസ്ഥാനത്ത് അഞ്ച്

ആശുപത്രികൾക്കാണ് ദേശീയാംഗീകാരമായ എൻ ക്യൂ എ എസ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ചിലൊന്നും ജില്ലയിൽ ഇതുവരെയുള്ളതിൽ ഏഴാമത്തെ സർട്ടിഫൈഡ് സ്ഥാപനവുമാണ് ഇരിങ്ങൽ എഫ് എച്ച് സി എന്നത് അഭിമാനത്തിന് വക നൽകുന്നു. എൻ എച്ച് എം അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയരക്ടറുമായ വികാസ്

ഷീൽ ഐ എ എസ് ആണ് ഇത് സംബന്ധിച്ച വിവരം അറിയിച്ച് സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ഇരിങ്ങൽ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. പി കെ ബൈജു എന്നിവർക്ക് കത്തയച്ചത്.
സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം, എന്നീ എട്ടു വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ ക്യു എ എസ് അംഗീകാരം നൽകുന്നത്.

ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എൻ എച്ച് എസ് ആർ സി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് ഭാരത സർക്കാർ എൻ ക്യു എ എസ് അംഗീകാരം നൽകുന്നത്. എൻ.ക്യു എ എസ് അംഗീകാരത്തിന് മൂന്ന് വർഷകാലാവധിയാണുളളത്. മൂന്നു വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എൻ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന പി എച്ച് സികൾക്ക് രണ്ടു ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്സ് ലഭിക്കുന്നതാണ്. ഇത് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുടെ വേഗതയ്ക്ക് സഹായകമാവും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലഭിച്ച ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണ്.

Discussion about this post