നാദാപുരം: ഉറങ്ങിക്കിടന്ന പിതാവ് മകന്റെ കുത്തേറ്റ് മരിച്ചു. താഴെമുടവന്തേരി പറമ്പത്ത് സൂപ്പിയാണ് (65) മരിച്ചത്.ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

മാനസികാസ്വാസ്ഥ്യമുള്ള മകൻ മുഹമ്മദലി ഉറങ്ങിക്കിടക്കുയായിരുന്ന പിതാവിനെ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. ഇദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മാതാവ് ജമീലയ്ക്കും കൈക്ക് വെട്ടേറ്റു. സഹോദരൻ മുനീറിനും പരിക്കുണ്ട്.

പിന്നീട്, കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ മുഹമ്മദലിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി മുനീറ ഭർതൃവീട്ടിൽ ആയതിനാൽ രക്ഷപ്പെട്ടു.

Discussion about this post