മലപ്പുറം: കുടുംബവഴക്കിനെത്തുടന്ന് മകന്റെ കിടപ്പുമുറിക്ക് തീയിട്ട് അച്ഛന്. തിരൂരിനടുത്ത് തലൂക്കരയില്‍ തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മരുമകളുടെ പരാതിപ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തലൂക്കരയില്‍ മണ്ണത്ത് അപ്പു (78) വിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മകന് ജോലിക്ക് പോയ സമയം നോക്കിയാണ് ഇയാള്‍ മുറിയ്ക്ക് തീയിട്ടത്. മുറിയിലുണ്ടായിരുന്ന മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു.
അപ്പുവും ഇളയമകന് ബാബുവും ഈ വീട്ടിലായിരുന്നു താമസം. രണ്ട് സെന്റ് സ്ഥലം ബാബുവിന് അപ്പു നല്‍കിയിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരൂര്‍ ആര്‍ഡിഒയെ ബന്ധപ്പെടുകയും മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.അപ്പു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ മാസം 1,500 രൂപ മകന് ഇയാള്‍ക്ക് നല്‍കണമെന്ന് ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ബാബു തുക നല്‍കിവരികയായിരുന്നു. എന്നാല്‍ ഇതില്‍
സംതൃപ്തനാകാതിരുന്ന ഇയാള്‍ തിങ്കളാഴ്ച്ച രാവിലെയോടെ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു.സംഭവമറിഞ്ഞ് ഒടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും ഇയാള്‍ ഭീഷണിയുയര്‍ത്തി. ആരെങ്കിലും അടുത്ത് വന്നാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയച്ചതോടെ ഫയര്സ്റ്റേഷന് ഓഫീസര്‍ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ അപ്പുവിനെ അനുനയിപ്പിച്ചു. തുടര്‍ന്ന് തിരൂര്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post