കൊയിലാണ്ടി: ഫാസ്റ്റ്ഫുഡ് കടയിൽ അഗ്നിബാധ. അത്തോളി ടൗണിലെ നിസാർ കോളക്കാടിൻ്റെ ഉടമസ്ഥതയിലുള്ള ചിക്ക് ബേക്ക് ഫാസ്റ്റ് ഫുഡ് കടയ്ക്കാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
കടയിലെ വലിയ ചിമ്മിനിയിലാണ് തീ പടർന്നത്. അടുപ്പിൽ നിന്നും ചിമ്മിനിയിലേയ്ക്ക് തീപടരുകയായിരുന്നു. തീയാളിയത് ടൗണിൽ പരിഭ്രാന്തിതി പരത്തി. കൊയിലാണ്ടിയിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന തീ പൂർണമായി അണച്ചു.
Discussion about this post