കൊയിലാണ്ടി : കർഷക സംഘം ചേമഞ്ചേരി മേഖലാ സമ്മേളനം കൊളക്കാട് ടി കെ ഇമ്പിച്ചിയേട്ടൻ ,അമ്പത്താഴ നാരായണൻ നഗറിൽ നടന്നു. യൂ സന്തോഷ് അധ്യക്ഷനായി. ചന്ദ്രൻ സാന്ദ്രം പതാക ഉയർത്തി. കെ ബിജയ് രക്തസാക്ഷി പ്രമേയവും, പി ടി പ്രഭാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കർഷകസംഘം ജില്ലാ കമ്മറ്റി അംഗം ഇ എസ്
ജയിംസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദില്ലി ചലോ കർഷക പോരാട്ടത്തിൽ പങ്കെടുത്ത സഖാക്കൾ ഇ അനിൽകുമാർ, ഒ ടി വിജയൻ ,എം കൃഷ്ണൻ, പി കെ പ്രസാദ് എന്നിവരെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതവ് ഏ എം മൂത്തോറൻ പൊന്നാടയണിയിച്ചു. ഏരിയ കമ്മറ്റി ഭാരവാഹികളായ കെ അപ്പു മാസ്റ്റർ ,പി സി സതീഷ് ചന്ദ്രൻ ,സതി കിഴക്കയിൽ, സി പി ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം
ചെയ്ത് പ്രസംഗിച്ചു. മേഖലാ സെക്രട്ടറി കെ കെ രവിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചക്കും മറുപടികൾക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് യൂ സന്തോഷ്കുമാർ, സെക്രട്ടറി കെ കെ രവിത്ത്, ട്രഷറർ കെ ടി ഹരിദാസൻ എന്നിവരാണ് പുതിയ ഭാരവാഹികൾ. സ്വാഗത സംഘം ചെയർമാൻ സി ബിജോയ് സ്വാഗതവും, ശാന്ത കളമുള്ളകണ്ടി നന്ദിയും പറഞ്ഞു.
Discussion about this post