പയ്യോളി: നഗര സഭ 28-ാം ഡിവിഷൻ 39-ാം നമ്പർ അംഗൻവാടി എ എൽ എം എസ് സി യുടെ നേതൃത്വത്തിൽ വിരമിക്കുന്ന അംഗൻവാടി വർക്കർ എ കെ പ്രേമയ്ക്ക് യാത്രയയപ്പും അംഗൻവാടി കലോത്സവവും ലഹരിക്കെതിരെ ബോധവൽക്കരണവും സംഘടിപ്പിച്ചു.
പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എം റിയാസ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്, വിരമിക്കുന്ന വർക്കർക്ക് ഉപഹാരം നൽകി. കെ വി ഹുസൈൻ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ബീന പൂവ്വത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ഗായകൻ സ്റ്റാർ സിങ്ങർ വിപിൻ നാഥ്, സംസ്ഥാന കലോത്സവ ജേതാവ് റോബിൻ സെൻ എന്നിവരെ അനുമോദിച്ചു.
ലോക ഗിന്നസ് റെക്കോർഡ് ജേതാവ് ഡോ. സുധീഷ് പയ്യോളി ‘ജീവിതമാണ് ലഹരി’ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ജെ പി എച്ച് എൻ ഷൈലജ, അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ പ്രധാനാധ്യാപകൻ എ ടി മഹേഷ്, കണ്ണംകുളം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ സുഭാഷ് സമത, കുടുംബശ്രീ സി ഡി എസ് വി പി നസീമ, പി എം അഷ്റഫ്, ആശാ വർക്കർ കെ അജിത, അംഗൻവാടി വർക്കർ ഷീബ, സംസ്ഥാനത്തെ മികച്ച അംഗൻവാടി വർക്കർ അവാർഡ് ജേതാവ് കെ വി രതി, പുഷ്പ അയനിക്കാട് പ്രസംഗിച്ചു. എ കെ പ്രേമ മറുമൊഴി ഭാഷണം നടത്തി. ഗംഗാധരൻ പട്ടേരി സ്വാഗതം പറഞ്ഞു. തുടർന്ന്, ബാലസഭ, അംഗൻവാടി
വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Discussion about this post