പയ്യോളി : പയ്യോളി നഗരസഭ 8 -ാം ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ 37 -ാം നമ്പർ അംഗൻവാടി ടീച്ചർ ദേവി മയനാരിക്ക് യാത്രയയപ്പും, ലഹരി വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു. പരിപാടിയിൽ വെച്ച് പ്രദേശത്തെ നാല് റോഡുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.
അയ്യപ്പൻകാവ് യുപി സ്കൂളിൽ നടന്ന പരിപാടി പയ്യോളി നഗരസഭാ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ ടി വിനോദൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുരേഷ് കെ പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രകാശൻ കൂവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി കെ അനീഷ്, ഭാസ്കരൻ ചെറുവോട്ട്, ശ്രീധരൻ മലോൽ, റഷീദ് പാലേരി, രവി വടക്കേടത്ത് പ്രസംഗിച്ചു.
Discussion about this post