ഇരിങ്ങൽ: കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ ദീർഘകാലം ലാബ് അസിസ്റ്റൻ്റായി ജോലി ചെയ്തതിന് ശേഷം വിരമിക്കുന്ന വി.ടി.റഹീമിന് സ്കുൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
യാത്രയപ്പ് സമ്മേളനം പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു കൊണ്ട് റഹീമിന് ഉപഹാരം നൽകി.വാർഡ് കൗൺസിലർ അഷറഫ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു.കെ.എം. എച്ച്.എസ്.എസ്. പ്രിൻസിപ്പാൽ അഖിലേഷ് ചന്ദ്ര, ഹെഡ്മാസ്റ്റർ സുനിൽ, കൗൺസിലർ ചെറിയാവി സുരേഷ് ബാബു , സബീഷ് കുന്നങ്ങോത്ത്,കെ.ജയകൃഷ്ണൻ, ഇരിങ്ങൽ അനിൽ കുമാർ, പി.വി.സജിത്ത്, സതീശൻ മൊയച്ചേരി, സി.പി.ഇസ്മയിൽ, മുനമ്പത്ത് അഷറഫ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.കെ.ഹമീദ് സ്വാഗതവും വൈസ്: പ്രസിഡണ്ട് പി.ടി. കദീജ നന്ദിയും പറഞ്ഞു.വി.ടി.റഹീം മറുമൊഴി പറഞ്ഞു.
Discussion about this post