ദോഹ : ഇന്ന് നടക്കുന്ന രണ്ട് സെമി ഫൈനൽ മത്സരങ്ങൾ കാണാൻ ആരാധകർ ഖത്തറിലേക്ക് ഒഴുകുന്നു. ഫ്രാൻസും മൊറോക്കോയും തമ്മിലും അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരങ്ങൾ കാണാൻ നാളെ രണ്ടു സ്റ്റേഡിയങ്ങളിലും ഇതുവരെയില്ലാത്ത വിധം ആരാധകർ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം,അതിലേറെ ആരാധകർ സെമി ഫൈനൽ മൽസരങ്ങൾക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിന്റെ സങ്കടത്തിലുമാണ്. ഖത്തറിലെ അർജന്റീനിയൻ എംബസിയുടെ കണക്കനുസരിച്ച്, ടീമിനെ പിന്തുണയ്ക്കുന്നതിനായി 35,000 നും 40,000 നും ഇടയിൽ ആരാധകർ ലോകകപ്പിനായി ഇതുവരെ ഖത്തറിൽ എത്തിയിട്ടുണ്ട്. മെസ്സിക്കും
അർജന്റീനയ്ക്കും ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും കൂടി ചേർന്നാൽ ഖത്തർ നാളെ നീലക്കടലായി മാറും. സെമി ഫൈനലിൽ കടന്ന ആദ്യ അറബ്,ആഫ്രിക്കൻ രാജ്യമെന്ന നിലയിൽ ഫ്രാൻസും,മൊറോക്കോ മൽസരം അറബ് ലോകത്തിന്റെ മുഴുവൻ ആവേശമാവും.
ഖത്തറിലെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് പുറമെ, ഖത്തറിലെ പ്രവാസി ഇന്ത്യക്കാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും മൊറോക്കോക്കായിരിക്കും. ഇതിന് പുറമെ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി മൊറോക്കയിലെ കാസബ്ളാങ്കയിൽ നിന്ന് ദോഹയിലേക്ക് 30 സ്പെഷ്യൽ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് മൊറോക്കൻ വിമാന കമ്പനി അറിയിച്ചു.
Discussion about this post