മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. മഹാരാഷ്ട്രയില്‍ കുടുംബവഴക്കിനെതുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഭര്‍തൃവീട്ടുകാരിൽനിന്ന് ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസ്സുകാരിയായ സ്ത്രീ ആറ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്.
18 മാസത്തിനും പത്ത് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മരിച്ച ആറ് കുട്ടികളില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണ്.
Discussion about this post