കോഴിക്കോട്: എഴുത്തച്ഛൻ മലയാള സാഹിതിയുടെ പ്രത്യേക ജൂറി പുരസ്കാരം ദിലീപ് കീഴൂരിന്. ‘മഴ നനഞ്ഞ മരങ്ങൾ’ എന്ന കൃതിക്കാണ് പുരസ്കാരം. സമകാലിക പ്രശ്നങ്ങളെ കുട്ടികൾ എങ്ങിനെ കാണുന്നു എന്ന വിലയിരുത്തലിലാണ് മഴ നനഞ്ഞ മരങ്ങൾ എഴുതപ്പെട്ടത്.

തിരനാടകങ്ങൾ എന്ന പേരിൽ അഞ്ചു നാടകങ്ങളും അഞ്ചു ചെറു തിരക്കഥകളും അടങ്ങിയ കൃതിയാണ് മഴ നനഞ്ഞ മരങ്ങൾ. കൊല്ലി, മുറിവുകളുടെ ഭൂപടങ്ങൾ, വിസിലൊച്ച പോലെ, ഇരുൾ, ഹിരോഷിമ എന്നിവയാണ് പുസ്തകത്തിലെ പ്രധാനരചനകൾ.

എഴുത്തച്ഛൻ സാഹിതി ഗ്രൂപ്പാണ് ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചത്. മലാല, ഗ്രെറ്റ തുൻബർഗ് തുടങ്ങി ലോകത്താകെ ശ്രദ്ധിക്കപ്പെട്ട കുട്ടികളെ കഥാപാത്രങ്ങളാക്കിയാണ് നാടകങ്ങളും തിരക്കഥകളുമൊക്കെ തയാറാക്കിയത്.




































Discussion about this post