പയ്യോളി : ഇരിങ്ങൽ മൂരാട് മഹല്ല് റിലീഫ് കമ്മറ്റിയുടെയും, കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും ജീവിത ശൈലീ രോഗങ്ങൾക്കുള്ള സൗജന്യ ലാബ് ടെസ്റ്റ് ക്യാമ്പും സംഘടിപ്പിച്ചു.
ഗായകൻ താജുദ്ദീൻ വടകര ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് റവന്യു ജില്ലാ സ്കൂൾ ഗെയിംസ് ജൂഡോ മത്സരത്തിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് ഫെമിലിന് അനുമോദനം നൽകി.
ചടങ്ങിൽ കൺവീനർ മുഹമ്മദ് സാബിത്ത് സ്വാഗതം പറഞ്ഞു. ചെയർമാൻ വി കെ നാസർ അധ്യക്ഷത വഹിച്ചു. സാജിദ് കൈരളി, എം പി ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.എ കെ ഷാനവാസ് നന്ദി പറഞ്ഞു.
Discussion about this post