ന്യൂഡല്‍ഹി: ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ 7 മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കും.
2022-23ല്‍ 25000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടക്കമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുകയാണ് എന്ന് നിർമ്മല പറഞ്ഞു. സ്വതന്ത്ര 2022–23 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ 75-ാം പൂര്‍ണ ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
Discussion about this post