പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
Discussion about this post