ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ, റിപ്പബ്ലിക് പിമാര്‍ക്ക്, എ ബി പി, ഇന്ത്യാടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവരുന്നത്. യുപിയില്‍ ബി ജെ പി തിരിച്ചുവരുമെന്നു തന്നെയാണ് ഫലങ്ങള്‍ പറയുന്നത്.
യു പിയില്‍ 240 സീറ്റില്‍ ബി ജെ പിയും 140 സീറ്റില്‍ ബി.എസ്.പിയും വിജയിക്കുമെന്നാണ് റിപ്പബ്ലിക് ഫലം. കോണ്‍ഗ്രസ് മൂന്നു സീറ്റിലൊതുങ്ങും. എന്നാല്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നും . മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മിക്ക് അനുകൂലമാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
76 മുതല്‍ 90 സീറ്റ് വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് എക്സിറ്റ് പോള്‍. എ എ പി 41 ശതമാനം വോട്ട് വിഹിതം നേടും. കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നു.
ഗോവയില്‍ കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസും ബി.ജെപിയും ഇവിടെ ഒപ്പത്തിനൊപ്പമാണെന്ന തരത്തിലും മറ്റൊരു സര്‍വേ ഫലമുണ്ട്. ഉത്തരാഖണ്ഡിലും ബി ജെ പിക്കാണ് മുന്‍തൂക്കം.
Discussion about this post