കോഴിക്കോട്: താമരശ്ശേരിയിൽ സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന് എഴുതിയ പരീക്ഷയിൽ എ പ്ലസ്. ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്.
ഈ പരീക്ഷ മാത്രമാണ് ഷഹബാസ് എഴുതിയത്. ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷ എഴുതിയത്.
വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫ്, കെഎസ്യു തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നതോടെയാണ് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചത്.
Discussion about this post