മണിയൂർ: കുന്നത്തുകര ഉല്ലാസ് നഗർ നെഹ്റു സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘കേരളം ഭ്രാന്താലയമോ..? ലഹരിക്കും അന്ധവിശ്വാസത്തിനും എതിരെ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഐ പി പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു.
അനീഷ് മണിയൂർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. സാംസ്കാരിക പ്രവർത്തകൻ ആർ ഷിജു പ്രഭാഷണം നടത്തി. നാടകനടൻ എസ് ആർ ഖാൻ, മണിയൂർ പഞ്ചായത്തംഗം കെ ചിത്ര, പി കെ സിൽജിത്ത് പ്രസംഗിച്ചു.
Discussion about this post