റോം: യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടക്ക് ഇറ്റാലിയൻ തുറമുഖ നഗരമായ ത്രിയെസ്ത്തെയിൽ സാക്ഷിയായി. 4.3 ടൺ കൊക്കെയ്നാണ് പിടികൂടിയത്. ഒരു വർഷത്തെ തയ്യാറെടുപ്പിലാണ് റെയ്ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയത്. അറുപതിലേറെ പോലീസ് ഓഫീസർമാർ റെയ്ഡിൽ പങ്കെടുത്തു.
ഈ കേസുമായി ബന്ധപ്പെട്ട് ഇറ്റലി, സ്ളൊവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നായി 38 പേർ അറസ്റ്റിലായി. അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയുടെ ഭാഗമാണിവർ. കൊളംബിയൻ മാഫിയയും “ദ്രാൻഗെത്ത’’ എന്ന ഇറ്റാലിയൻ മാഫിയയും ചേർന്നാണു മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. യൂറോപ്പിൽ അടുത്തിടെ മയക്കുമരുന്നു ലഭ്യത കൂടിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
Discussion about this post