പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ 11, 12 വാർഡുകളിലെ ചക്കിട്ട വലിയമലക്കുന്ന് ഭാഗങ്ങളിൽ ഞായറാഴ്ച രാത്രിയുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ ഒട്ടേറെ വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങൾ നശിച്ചു. ഒട്ടേറെപ്പേരുടെ ടിവി, ഫ്രിഡ്ജ്, ഫാൻ, മൊബൈൽ ഫോൺ, ലാപ്ടോപ്, ബൾബ് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. അങ്ങാടിയിലെ ട്രാൻസ്ഫോമറിലുണ്ടായ തകരാറാണു പ്രശ്നത്തിന് ഇടയാക്കിയതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. അഗസ്റ്റിൻ കോച്ചേരി, കുറ്റിലാട്ട് ജിതേഷ്, തങ്കം പിലാതോട്ടത്തിൽ, തോമസ് കൊല്ലിയിൽ, രാമചന്ദ്രൻ കോമച്ചംകണ്ടി, രാധമൊയോത്ത്, ഷാഹിദ് ഓടക്കൽ, സുകു വേനത്താനത്ത്, മാത നമ്പിത്തൂര്, സാലി കെട്ടുപുരക്കൽ, നാരായണി പുനത്തിൽ, വിനയകുമാരി പനമറ്റം പറമ്പിൽ, ജോസഫ് പള്ളുരുത്തി, ജയിംസ് മരങ്ങാട്ട്, ആന്റണി തോണക്കര, ജോസ് പനമറ്റംപറമ്പിൽ, കെ.എം.പീറ്റർ കരിമ്പനക്കുഴി, റിജു വെട്ടിക്കൽ, മറിയാമ്മ വല്യാത്ത്, കുഞ്ഞിരാമൻ പനമറ്റം പറമ്പിൽ, ബെന്നി ചിരട്ടവയൽ, സുരേഷ് കാര്യപ്പുറം, പൊന്നമ്മ പള്ളുരുത്തിപറമ്പിൽ എന്നിവർക്കാണ് നാശനഷ്ടം സംഭവിച്ചത്.
Discussion about this post