മേപ്പയ്യൂർ: എരവട്ടൂർ നാരായണ വിലാസം എ യു പി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുയുടെ വിവിധ പരിപാടികളും അരങ്ങേറി. ഗായിക അഞ്ജലി വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. “മണ്ണിനേയും മനുഷ്യനേയും ഒരു പോലെ പ്രണയിച്ച ബഷീർ, മലയാളത്തിന് വേറിട്ട ഭാഷയും,
അനുഭവവും വിഭാവനം ചെയ്ത മഹാനായ എഴുത്തുകാരനാണെന്ന്” ഉദ്ഘാടന പ്രസംഗത്തിൽ അവർ സൂചിപ്പിച്ചു. പ്രധാന അധ്യാപിക സി പി റീന അധ്യക്ഷയായിരുന്നു. ഇ കെ പ്രദീപ് കുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പി അശ്വിൻ, എൻ രാജേഷ് എന്നിവർ സംസാരിച്ചു. നൈസ മറിയം സ്വാഗതവും ഗൗരീ മോഹൻ നന്ദിയും പറഞ്ഞു. ‘ബഷീർ ദി മാൻ, എന്ന ഡോക്യുമെന്ററിയും ബഷീർ സാഹിത്യ ക്വിസ്സും നടത്തി.
Discussion about this post