കൊച്ചി: എറണാകുളം മാമലയില്‍ സര്‍വെ കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടർന്ന് പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ഗോ ബാക്ക് വിളികളുമായി റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വെ നടപടികള്‍ നിര്‍ത്തി വെച്ചു.
ഇന്ന് രാവിലെയാണ്, പ്രതിഷേധങ്ങള്‍ക്കിടെ താത്കാലികമായി നിര്‍ത്തി വച്ചിരുന്ന കെ-റെയില്‍ സര്‍വെ പുനരാരംഭിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊലീസുകാര്‍ സര്‍വെ കല്ലിന് സംരക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കല്ല് പിഴുതെറിഞ്ഞു. നട്ടാശേരിക്ക് പുറമെ എറണാകുളം പിറവത്തും സര്‍വെ തടയുന്നതിനായി നാട്ടുകാര്‍ സംഘം ചേര്‍ന്നെങ്കിലും ഉദ്യോഗസ്ഥർ എത്തിയില്ല.
Discussion about this post