കണ്ണൂർ: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്കിടെ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഞായറാഴ്ച പാനൂരിലെ ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുളളയുടെ മകന്റെ കല്യാണത്തിന് എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പി ജയരാജൻ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ട്. പിണറായിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ
വച്ച് ആയിരുന്നു മുഖ്യമന്ത്രിയുമായുളള പി ജയരാജന്റെ കൂടിക്കാഴ്ച.ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇപി പദവികൾ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ഉൾപ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ
നീക്കം. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന് കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാന് പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജന് രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post