കണ്ണൂർ: ഇൻഡിഗോയുടെ വിമാന വിലക്ക് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഇൻഡിഗോ എന്നെ നിരോധിച്ചെങ്കിൽ ഞാൻ അവരെയും നിരോധിക്കുകയാണ്. കമ്പനിയുടെ നടപടി തിരുത്താൻ ആവശ്യപ്പെട്ട് കത്ത് നൽകിയതായും ഇ.പി. മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിലെ അതിക്രമത്തിൽനിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ച തനിക്ക് ഇൻഡിഗോ കമ്പനി വിലക്കല്ല പുരസ്കാരമാണ് നൽകേണ്ടിയിരുന്നതെന്നും ഇ.പി. പറഞ്ഞു. ട്രോളുകൾക്കെതിരേയും ഇ.പി. പ്രതികരിച്ചു. തനിക്കെതിരേ ട്രോളുകൾ ഇറക്കുന്നവർ ഭ്രാന്തന്മാരാണെന്നാണ് അദ്ദേഹത്തിന്‍റെ മറുപടി.തനിക്കെതിരായ പരിഹാസത്തിൽ കെ. സുധാകരന് മറുപടി നൽകുന്നില്ല. കോൺഗ്രസുകാർ എന്തും വിളിച്ചു പറയുന്നവരാണ്. പിന്നീട് അവർ മാപ്പു പറയും. ഒരു കാര്യത്തിലും നിലപാടില്ലാത്തവരാണ് കോൺഗ്രസുകാരെന്നും ഇ.പി. പരിഹസിച്ചു.
Discussion about this post