ദോഹ : നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് താത്കാലിക പ്രവേശനവിലക്കെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു. ഹയ്യ കാര്‍ഡ്
ഉള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ തടസമുണ്ടാകില്ല. ഇവർക്ക് ജനുവരി 23 വരെ രാജ്യത്ത് താമസിക്കാമെന്നും മന്ത്രാലയം പറഞ്ഞു. ഖത്തര്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഗള്‍ഫ് പൗരന്മാര്ക്കും ജോലി വിസയുള്ളവര്‍ക്കും രാജ്യത്ത്പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post