പയ്യോളി: മുതിർന്ന കോൺഗ്രസ് നേതാവും കാട്ടാമ്പള്ളി സമരഭടനുമായിരുന്ന ഏഞ്ഞിലാടി മൂസയെ അനുസ്മരിച്ചു. പതിനഞ്ചാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് വസ്ത്രങ്ങളും ധനസഹായവും നൽകി.
വസ്ത്രങ്ങൾ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, ധനസഹായം ഡി സി സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ എന്നിവർ ശാന്തി പ്രവർത്തകർക്ക് കൈമാറി.


Discussion about this post