പയ്യോളി : പയ്യോളി ഗവണ്മെന്റ് ടെക്നിക്കൽ ഹൈ സ്കൂളിൽ എൻജിനീയേഴ്സ് ദിനം വിവിധ പരിപാടികളോട് കൂടി ആചരിച്ചു. സ്കൂൾ സൂപ്രണ്ട് പി സി സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ബിനോയ് സ്കറിയ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി കെ ബാബു, കെ ജെ യേശുദാസ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന എൻജിനീയേഴ്സ് ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം, സെമിനാർ എന്നിവ കുട്ടികൾക്ക് ഏറെ പ്രചോദനാകരമായി.
അധ്യാപകരായ വി സന്ദീപ്, ജി എസ് ആദർശ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തുടക്കക്കാരായ ടെക്നിക്കൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് മേഖലയിലെ അനന്ത സാധ്യതകൾ സെമിനാറിൽ പകർന്ന് നൽകി. എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകനായ എൻ സി സജീർ സെമിനാറിന് നേതൃത്വം നൽകി.
Discussion about this post