കൊയിലാണ്ടി : കൊയിലാണ്ടി റെയിവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക, കോവിഡിന് മുൻപ് കൊയിലാണ്ടിയിൽ നിർത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക വടകര എം പി കെ മുരളീധരന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ എം നേതൃത്വത്തിൽ കൊയിലാണ്ടി റെയിവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദ് മാർച്ച്
ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ ദാസൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി വിശ്വൻ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു പി ബാബുരാജ്, സി അശ്വനിദേവ്, കെ ഷിജു എന്നിവർ നേതൃത്വം നൽകി.
Discussion about this post