പയ്യോളി: ഇ എം എസ് എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി ഏരിയയിൽ തിക്കോടി സൗത്ത്, പയ്യോളിസൗത്ത്, ഇരിങ്ങൽ എന്നീ ലോക്കൽ കേന്ദ്രങ്ങളിൽ ദിനാചരണ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.
തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ നടന്ന ദിനാചരണ പരിപാടി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.
എൻ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു, ടി ഷീബ, വി ഹമീദ് പ്രസംഗിച്ചു.
പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ബീച്ച് റോഡിൽ സംഘടിപ്പിച്ച ദിനാചരണ പൊതുയോഗം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ മു ഹമ്മദ് ഉദ്ഘാടനം ചെയ്തു.
കെ കെ പ്രേമൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ടി ചന്തു, ലോക്കൽ സെക്രട്ടറി പി വി മനോജൻ പ്രസംഗിച്ചു.
ഇരിങ്ങൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണ പരിപാടി ജില്ല കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ഷാജി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ കെ മമ്മു, കെ വി രാജൻ പ്രസംഗിച്ചു.
Discussion about this post