ന്യൂഡൽഹി: വെബ് സൈറ്റ് പ്രവർത്തിക്കാത്തത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നു. വിദേശത്ത് തൊഴിൽ വിസയിൽ പോകുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന് പ്രവാസികളുടെ പരാതി. രജിസ്ട്രേഷൻ നടക്കാത്തതിനാൽ ഒട്ടനവധി പ്രവാസികളുടെ യാത്രയും മുടങ്ങിയിട്ടുണ്ട്.
വെബ്‌സൈറ്റിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് എം പിമാരായ ശശി തരൂരും, അബ്ദുൾ വഹാബും ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതിക തകരാറാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് പരിഹരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Discussion about this post