
പയ്യോളി: ദേശീയപാത വികസനം പയ്യോളി ടൗണിൽ നിലവിലുള്ള എല്ലാ സൗകര്യങ്ങളും നഷ്ടപ്പെടുമെന്നും നിലവിലെ ദേശീയപാത ഡിസൈൻ മാറ്റി പകരം എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിലിൻ്റെ നേതൃത്വത്തിൽ എം പി ഡോ. പി ടി ഉഷയ്ക്ക് നിവേദനം നൽകി.

വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക -വ്യാപാര -കെട്ടിട ഉടമ സംഘടനകളുടെ നേതാക്കളായ സി പി ഫാത്തിമ, സബീഷ് കുന്നങ്ങോത്ത്, മഠത്തിൽ അബ്ദുറഹിമാൻ, പി എം റിയാസ്, എ കെ ബൈജു, എം ഫൈസൽ, റസാഖ് ഹാജി കാട്ടിൽ, കളത്തിൽ കാസിം, കെ പി റാണാ പ്രതാപ്, എം സമദ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.എലിവേറ് റഡ് ഹൈവേക്കാവശ്യമായ എല്ലാ പരിശ്രമവും ഉണ്ടാകുമെന്ന് എം പി പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.


Discussion about this post