തിരുവനന്തപുരം: ഇരുമ്പ് തോട്ടിക്ക് വിലക്കേർപ്പെടുത്തി വനം വകുപ്പ്. നാട്ടാനകളെ നിയന്ത്രിക്കാന്‍ പാപ്പാന്‍മാര്‍ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതിനാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായി. പാപ്പാന്‍മാര്‍ ആനകളെ നിയന്ത്രിക്കുന്നത് പ്രാകൃത രീതിയിലാണെന്ന പരാതിയെ തുടർന്നാണ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.
ഇരുമ്പു തോട്ടിയുടെ മൂര്‍ച്ചയേറിയ അഗ്രം കൊണ്ടു കാലുകളിലും മറ്റും കുത്തി പരിക്കേല്‍ക്കുന്ന പ്രാകൃത രീതിയാണ് ചില പാപ്പാൻമാർ സ്വീകരിക്കുന്നതെന്നാണ് പരാതി. 2015 മേയ് 14 ന് ഇരുമ്പു തോട്ടി നിരോധിച്ചു ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തടി കൊണ്ടുള്ള തോട്ടി പകരമായി ഉപയോഗിക്കാമെന്നും അന്നു നിര്‍ദേശിച്ചിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ഇരുമ്ബു തോട്ടി നിരോധിക്കണമെന്നു മൃഗസംരക്ഷണ രംഗത്തുള്ളവരും ആനപ്രേമികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മധ്യ കേരളത്തില്‍ ആനയോട്ടത്തില്‍ പങ്കെടുത്ത ആനയ്‌ക്കൊപ്പം ലോഹത്തില്‍ നിര്‍മിച്ച തോട്ടിയുമായി പാപ്പാന്‍ നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു.
Discussion about this post