ഷൊര്‍ണൂര്‍: ആനയുടെ കൊമ്പ് തട്ടി ലോറിയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാന് ദാരുണാന്ത്യം. കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരം വീട്ടില്‍ മണികണ്ഠന്(42)ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം.
പുലര്‍ച്ചെ മഗലാംകുന്ന് ഗണേശന് എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ കുളപ്പുള്ളിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയം പട്ട നല്‍കുന്നതിനായി മണികണ്ഠന് ലോറിയിൽ ആനയുടെ അടുത്തേക്ക് എത്തിയതായിരുന്നു. ഈ സമയം ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
തത്സമയം ഇവിടെ ഉണ്ടായിരുന്ന ഹൈവേ പൊലീസ് ആണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. കാവശേരി പൂരത്തിന് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം നടന്നത്.
Discussion about this post