കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആനയിടഞ്ഞ് രണ്ടു വയോധികരായ സ്ത്രീകളടക്കം മൂന്നു പേർ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ സമീപ പ്രദേശത്തെ കുറുവങ്ങാട് ലീല (85), അമ്മുക്കുട്ടി, വടക്കയിൽരാജൻ എന്നിവരാണ് മരിച്ചത്. മൂവരും ആനയുടെ ചവിട്ടേറ്റാണ് മരിച്ചതെന്ന് അറിയുന്നു. ഇന്ന് വൈകീട്ട് 6 ഓടെയാണ് സംഭവം.
സംഭവത്തിൽ 35 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 19 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് ഗുരുതരമാണ്. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post