പയ്യോളി: ഇന്നലെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും മിന്നലിലും കെ എസ് ഇ ബി മേലടി സെക്ഷൻ പരിധിയിൽ വൻ നാശനഷ്ടം. പലയിടങ്ങളിലും മരങ്ങൾ വീണ് ലൈൻ പൊട്ടിവീഴുകയും പോസ്റ്റുകൾ മുറിഞ്ഞ് വീഴുകയും ചെയ്തു. അവധി ദിനമായിരുന്നിട്ടും മുഴുവൻ ജീവനക്കാരെയും തിരിച്ചുവിളിച്ചാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതെന്ന് അസി.എഞ്ചിനീയർ പയ്യോളി വാർത്തകളോട് പറഞ്ഞു.
പയ്യോളി അങ്ങാടി, തച്ചൻകുന്ന്, നാഗത്തോടിമുക്ക്, മൂരാട്, പയ്യോളി, അയനിക്കാട് ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലായി 14 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടുണ്ട്. നാല്\
വൈദ്യുതി പോസ്റ്റുകളും മുറിഞ്ഞു വീണു. മേലടി സെക്ഷന് കീഴിൽ പൂർണമായും വൈദ്യുതി നിലച്ചു. ജീവനക്കാർ ഉണർന്ന് പ്രവർത്തിച്ചതോടെ ഇന്ന് പുലർച്ചെ ഒന്നരയോടെ മെയിൻ ഫീഡറുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് സാധിച്ചു. തുടർന്ന് ഇന്ന് രാവിലെ ചില പ്രധാന സ്ഥലങ്ങളിലും വൈദ്യുതിയെത്തി. അവധി ദിവസമായതിനാൽ ജീവനക്കാരെ
മുഴുവൻ തിരിച്ചുവിളിച്ചാണ് പുലർച്ചെ മുതൽ ജോലി തുടരുന്നത്. ആവശ്യത്തിന് കരാറടിസ്ഥാനത്തിലും ജോലിക്കാരെയെത്തിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ, വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കെ എസ് ഇ ബി പറയുന്നത്.
Discussion about this post