തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന്റെ തലയ്ക്ക് വെടിയേറ്റു. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് വെടിയേറ്റത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പ്രദേശത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ പുലര്‍ച്ചയോടെ പൊലീസ് പിടികൂടിയതായാണ് വിവരം
കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയാണ് റഹിം ആക്രമിക്കപ്പെട്ടത്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും. വിനീതിനൊപ്പമുണ്ടായിരുന്ന ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Discussion about this post