മഹാരാഷ്ട്ര: കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന 20 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ജിതേന്ദ്ര ഇവി എന്ന കമ്പനിയുടേതാണ് സ്കൂട്ടറുകൾ.നാസിക്കിലെ ഫാക്‌ടറിയിൽ നിന്ന് സ്കൂട്ടറുകൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നു.
കണ്ടെയ്നറിന്‍റെ മുകൾഭാഗത്തിരുന്ന സ്കൂട്ടറുകളാണ് കത്തി നശിച്ചത്. ആർക്കും പരിക്കില്ല. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post