ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍. ഉത്തര്‍പ്രദേശില്‍ ബിജെപി നൂറിലേറെ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. കര്‍ഷകസമരം നടന്ന മേഖലകളിലും ബിജെപിയാണ് മുന്നില്‍. ഉത്തരാഖണ്ഡിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യഫലസൂചനകല്‍ പ്രകാരം ഗോവയിലും ബിജെപി ലീഡ് ചെയ്യുകയാണ്.
പഞ്ചാബില്‍ എഎപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. എഎപി 90 ലേറെ സീറ്റുകളില്‍ ലീഡ് നേടി. തൊട്ടുപിന്നില്‍ കോണ്‍ഗ്രസുണ്ട്. മണിപ്പൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും, ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ആദ്യ സൂചനകള്‍ പ്രകാരം പിന്നിലാണ്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post