കൊല്ലം: വയോധികയെ മരുമകള്‍ ക്രൂരമായി മർദിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി 80 വയസുകാരി ഏലിയമ്മ വർഗീസിനാണ് മരുമകളുടെ മർദനമേറ്റത്. സംഭവത്തില്‍ തെക്കുംഭാഗം പൊലീസ് കേസെടുത്തു. മരുമകൾ മഞ്ജുമോൾ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാട്ടുകാരിൽ ഒരാൾ വീട്ടിൽ നടന്ന മർദന ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ഇതോടെയാണ് പൊലീസിനു കാര്യങ്ങളുടെ ഗൗരവം മനസിലായത്. പ്രൈവറ്റ് സ്കൂളിലെ അധ്യാപിക ആയ മഞ്ജുമോളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. എലിയാമ്മയുടെ മകനെയും പൊലീസ് ചോദ്യം ചെയ്യും. മഞ്ജുമോളെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
Discussion about this post