പേരാമ്പ്ര: വയോധികൻ വീട്ടുമുറ്റത്തെ കിണറിൽ വീണു മരിച്ചു. കൽപ്പത്തൂർ കാട്ടുമഠം ഭാഗത്ത് കൊളക്കണ്ടിയിൽ നാരായണൻ നായർ (74) ആണ് കിണറിൽ വീണു മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
വീട്ടുമുറ്റത്തെ അൻപത് അടിയോളം താഴ്ചയുള്ള കിണറിലാണ് വയോധിക വീണത്. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ കിണറിലിറങ്ങി വയോധികനെ കരക്കെടുത്ത്, ഉടൻ, പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പേരാമ്പ്ര സ്റ്റേഷൻ ഓഫീസർ സി പി ഗിരീശൻ, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ ടി റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ നിലയത്തിലെ ഉദ്യോഗസ്ഥരായ പി സിജീഷ്, ആർ ജിനേഷ്, എം മനോജ്, പി സി ധീരജ് ലാൽ, പി പി രജീഷ്, പി സജിത്ത്, ഹോം ഗാർഡ്മാരായ കെ രാജേഷ്, വി എൻ വിജേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
Discussion about this post