അരിക്കുളം: കാരയാട് സ്വദേശിയായ വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ. താപ്പള്ളിതാഴ കെ കെ വേലായുധൻ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിക്കുകായിരുന്നുവെന്നാണ് അറിയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ
പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഭര്യ: അജിത
മക്കൾ : വിജിത്ത്, ഷിജിത്ത്.
Discussion about this post