കൊയിലാണ്ടി: മേലൂർ എളാട്ടേരിയിൽ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ഓട്ടോ മെറ്റിക്ക് പ്രെഷർ മോണിറ്റർ, ബ്ലഡ് മോണിറ്ററിങ്ങ് സിസ്റ്റം എന്നി മെഡിക്കൽ ഉപകരണങ്ങൾ സമർപ്പിച്ചു. കോവിഡ് കാലത്ത് കിടപ്പ് രോഗികൾക്ക് സാമ്പത്തിക സഹായമുൾപ്പടെ വിവിധങ്ങളായ സേവനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

സെക്രട്ടറി കെ സേതുമാധവൻ ഉപകരണങ്ങൾ പ്രസിഡൻ്റ് ഷാലിമാർ ഹമീദിന് കൈമാറി. പരിപാടിയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. ദാസൻ റോസസ്, സോമൻ അനുഗ്രഹ, സതീഷ് കേളോത്ത്, ടി ചന്ദ്രൻ നായർ, നിഷ ബിജു, ജിഷ ടി മാധവം, ആലി നജാത്ത്, ഭവാനി ശൈലേഷ്, ഉഷ കുട്ടിക്കൃഷ്ണൻ പ്രസംഗിച്ചു.






































Discussion about this post