പാലക്കാട്: എലപ്പുള്ളിയിൽ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആസിയയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും.
അമ്മയ്ക്ക് മാത്രമല്ല, മറ്റ് 3 പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യണമെന്നും തങ്ങൾക്ക് നീതി കിട്ടണമെന്നും മുത്തച്ഛന്‍ ഇബ്രാഹിം പറഞ്ഞു. കുട്ടിയുടെ അമ്മ ആരുടെ കൂടെ പോകണമെങ്കിലും പൊയ്‌ക്കോട്ടെ പക്ഷേ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ?? ഒരു പവന്‍റെ മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് അവള്‍ ഇവിടെ നിന്ന് പോയത് പിന്നീട് വിളിച്ച് ഇനി തിരിച്ചുവരില്ലെന്ന് പറഞ്ഞു. പള്ളിമുഖാന്തരവും സംസാരിച്ചുനോക്കി. പക്ഷേ കാര്യമുണ്ടായില്ല. ആറുമാസമോ ഒരു വര്‍ഷമോ മറ്റോ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് കരുതിയതെന്നും മുത്തച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് ഷാനെ ആണ് ഇന്നലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഷാനുവിനെ അമ്മയുടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്
Discussion about this post