
ചിങ്ങപുരം: വന്മുകം -എളമ്പിലാട് എം എൽ പി സ്കൂൾ കുട്ടി കർഷകർ ഇത്തവണ ഏറ്റെടുത്തത് ബീറ്റ്റൂട്ട് കൃഷി. നേരത്തെ കാബേജ്, കോളീഫ്ലവർ ഉൾപ്പെടെയുള്ള വിളകൾ കൃഷി ചെയ്ത് നൂറു മേനി വിളയിച്ചതിൻ്റെ ആത്മവിശ്വാസമാണ് നാട്ടിൽ അധികമാരും കൃഷി ചെയ്യാത്ത ബീറ്റ്റൂട്ട് കൃഷിക്ക് തുടക്കമിടാൻ കുട്ടി കർഷകർക്ക് പ്രചോദനമായത്.

മൂടാടി ഗ്രാമ പഞ്ചായത്ത് അംഗം ടി എം രജുല ബീറ്റ്റൂട്ട് തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പി ടി എ പ്രസിഡന്റ് പി കെ തുഷാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ ടി കെ സീനത്ത്, സീഡ് കാർഷിക ക്ലബ്ബ് കോ-ഓർഡിനേറ്റർ പി നൂറുൽ ഫിദ, കാർഷിക ക്ലബ്ബ് ലീഡർ വി സിയോന, എസ് ആർ ജി കൺവീനർ പി കെ അബ്ദുറഹ്മാൻ, ഒ കെ സുരേഷ്, വി ടി ഐശ്വര്യ, സി ഖൈറുന്നിസാബി പ്രസംഗിച്ചു.


Discussion about this post